‘ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണം’; വി മുരളീധരൻ

ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദേവസ്വം മന്ത്രിക്ക് ബോർഡിൽ യാതൊരു പങ്ക് ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല. സിബിഐ അന്വേഷിച്ചാൽ മാത്രമേ വിഷയം പൂർണ്ണമായും പുറത്ത് വരുകയുള്ളു എന്നും വി മുരളീധരൻ പറഞ്ഞു.

അനുവാദം കൊടുത്ത മന്ത്രിക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്നുണ്ട്. അന്വേഷണം നാല് മാസം പിന്നിടുന്നു. വിഎസ്എസ്‌സിയിലെ പരിശോധനയിൽ സ്വർണ്ണ പാളികൾ മോഷ്ടിക്കപ്പെട്ടു എന്ന് തെളിഞ്ഞു. എന്നാൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അടക്കം സംരക്ഷിക്കാൻ ആണ് നീക്കം. കോൺഗ്രസ്‌ – സിപിഐഎം സഹായത്തോടെ നടത്തിയ വലിയ കൊള്ളയാണ് നടന്നതെന്ന് വി മുരളീധരൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് വി മുരളീധരൻ ആവർത്തിച്ചു. ദേവസ്വം മന്ത്രിക്ക് ബോർഡിൽ യാതൊരു പങ്ക് ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല. വകുപ്പ് മന്ത്രി അറിയാതെ കാര്യങ്ങൾ നടന്നുവെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും വി മുരളീധരൻ പറഞ്ഞു.

രണ്ട് ദേവസ്വം പ്രസിഡന്റുമാരെ ജയിലിൽ അടച്ചിട്ടും തുടർ നടപടി ഉണ്ടായില്ല. എസ്ഐടി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം ഉണ്ട്. അന്വേഷണം സംസ്‌ഥാന സർക്കാർ കീഴിൽ നടത്തിയാൽ നീതിപൂർവം ആയിരിക്കില്ലെന്ന് വി മുരളീധരൻ ആരോപിച്ചു. 90 ദിവസം കഴിയുമ്പോൾ ഇവർ എല്ലാം പുറത്ത് ഇറങ്ങും. പിന്നെ കേസിന്റെ വിവരം ഉണ്ടാകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*