എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനീക്കം തള്ളി. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു.
പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുവെന്ന് സുകുമാരൻനായർ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിക്കുന്നത്.
മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഐക്യനീക്കവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നതെന്ന് സുകുമാരൻ നായർ അറിയിച്ചു.



Be the first to comment