എൻ.എസ്.എസ്-എസ്.എൻ.ഡി.പി. ഐക്യ നീക്കത്തിൽ നിന്ന് പിന്മാറാൻ മറ്റ് ഇടപെടൽ ഉണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ആര്ഇടേയും ഇടപെടൽ കൊണ്ടല്ല ഐക്യം വേണ്ടെന്ന് വെച്ചത്. ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ് തൻറെ പേര് വെച്ച് പ്രസിദ്ധീകരിച്ചത്, ഡയറക്ടർ ബോർഡ് യോഗത്തിന് തീരുമാനം താൻ പറയുകയായിരുന്നു സുകുമാരൻ നായർ പറഞ്ഞു.
വെള്ളാപ്പള്ളിയെ കുറിച്ച് രാഷ്ട്രീയ നേതാക്കൾ മോശമായി പറഞ്ഞപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് താൻ സംസാരിക്കുകയായിരുന്നു അങ്ങിനെയാണ് വെള്ളാപ്പള്ളി എൻഎസ്എസുമായി ബന്ധപ്പെടുന്നത്. ഐക്യം വേണമെന്ന് വെള്ളാപ്പള്ളിയാണ് ആവശ്യപ്പെട്ടത്. 21 ന് നേതൃയോഗം കൂടുമെന്നും അതിൽ ഒരു തീരുമാനം എടുത്തിട്ട് ചർച്ചചെയ്യാമെന്നും പറഞ്ഞു, തുഷാർ വെള്ളാപ്പളി സംസാരിക്കാനായി എത്തുമെന്ന് പറഞ്ഞു. മൂന്ന് ദിവസത്തിനകം വന്ന് സംസാരിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പിന്നീട് ഞാൻ തന്നെയാണ് അദ്ധെഹഹത്തെ വിളിക്കുകയും ഇത്തരം ചർച്ചകളിൽ താങ്കൾക്ക് എങ്ങിനെ വരാൻ കഴിയുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എങ്ങനെ ഈ ഐക്യ ചർച്ചയ്ക്ക് പങ്കെടുക്കുമെന്ന് ചോദിച്ചു.അതുകൊണ്ട് തുഷാർ വെള്ളാപ്പള്ളി വരേണ്ടെന്ന് താനാണ് പറഞ്ഞത്.ഐക്യം ഉണ്ടാകുന്നതിൽ ഇടപെടൽ ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ് താൻ അതിൽ നിന്ന് പിന്മാറിയത് സുകുമാരൻ നായർ വ്യക്തമാക്കി.
ഐക്യശ്രമത്തിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് വ്യക്തമായിരുന്നു ആ കെണിയിൽ പെടേണ്ടെന്ന് തോന്നിയത് കൊണ്ടാണ് പിന്മാറിയത് .ഡയറക്ടർ ബോർഡിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു മീറ്റിങ്ങിൽ കൂടിയ ഒരു അംഗങ്ങളും എന്റെ തീരുമാനത്തെ എതിർത്തില്ല സുകുമാരൻ നായർ പറഞ്ഞു.



Be the first to comment