രാവിലെ വെറും വയറ്റിൽ ആദ്യം കഴിക്കുന്നത് പഴമാണോ? ഇതറിഞ്ഞിരിക്കാം

ആരോഗ്യവും ഊർജവും പ്രധാനം ചെയ്യുന്ന പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പഴം. പൊട്ടാസിയം, വിറ്റമിൻ ബി6, മഗ്നീഷ്യം എന്നിവയുടെ പവർഹൗസായ പഴം, ദിവസേന കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതുമാണ്. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ വെറുംവയറ്റിൽ പഴം കഴിക്കാമോ?

രാവിലെ എഴുന്നേറ്റതിന് പിന്നാലെ നിങ്ങളുടെ ശരീരം ഒരു ദിവസം ആരംഭിക്കുകയാണ്. തിരക്കുകളിലേക്ക് പോകുന്നതിന് മുമ്പ് രാവിലെ എന്ത് കഴിക്കും എന്നതിനെ കുറിച്ച് ചിന്തിക്കണം.

വെറുവയറ്റിൽ എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ഊർജം, മെറ്റബോളിസം, മുഴുവൻ ആരോഗ്യം എന്നിവയെ സ്വാധീനിക്കും. രാത്രി മുഴുവൻ ഉപവസിച്ച ശേഷം രാവിലെയാകുമ്പോൾ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിൽ ഊർജം നിറയ്ക്കണം, വെള്ളവും ആവശ്യമാണ്. പ്രഭാത ഭക്ഷണം നിങ്ങളുടെ വിശപ്പ് മാറ്റുക മാത്രമല്ല, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങളും നൽകുകയാണ്. ഇത് മെറ്റബോളിസം, ശ്രദ്ധ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ എല്ലാം സ്വാധീനിക്കും.

ന്യൂട്രീഷ്യണിസ്റ്റുകൾ പറയുന്നത് വെറും വയറ്റിൽ പഴം കഴിക്കുന്നത് പെട്ടെന്ന് എനർജി ബൂസ്റ്റ് ചെയ്യുമെന്നാണ്. രക്തസമ്മർദത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഈ ഫലം, ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നാണ് അവരുടെ പക്ഷം. എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളും മനസിലാക്കണം. കാരണം പഴം എല്ലാവരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായിരിക്കില്ല എന്നത് തന്നെയാണ്.

ഫൈബർ സമ്പുഷ്ടമായ പഴം, ദഹനത്തിന് മികച്ചതാണ്. ഇത് വയർ വൃത്തിയാകാനും സഹായിക്കും. പഴത്തിലുള്ള പ്രകൃതിദത്തമായ എൻസൈമുകൾ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. വെറും വയറ്റിൽ കഴിച്ചാൽ പഴത്തിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക ആസിഡുകൾ ഇരുമ്പ് ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും. നിലവിൽ നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണെങ്കിൽ മറ്റ് ഭക്ഷണമൊന്നുമില്ലാതെ നേരിട്ട് പഴം കഴിച്ചാൽ ഇരുമ്പ് ആഗീരണം ചെയ്യാൻ ശരീരം നന്നേ ബുദ്ധിമുട്ടും. ഇതോടെ ശരീരത്തിന്റെ ഊർജ നിലയെയും പ്രതിരോധത്തെയും ഇത് ബാധിക്കും.

കലോറി കുറവാണെങ്കിലും പഴം കഴിച്ചു കഴിഞ്ഞാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. പഴത്തിനൊപ്പം, പ്രോട്ടീൻ, കോംപ്ലക്‌സ് കാർബോ ഹൈഡ്രേറ്റ് ഉത്പന്നങ്ങൾ എന്നിവയും ചേർത്ത് കഴിച്ചില്ലെങ്കിൽ വീണ്ടും മറ്റെന്തെങ്കിലും കഴിക്കാനുള്ള വിശപ്പ് ഉണ്ടാവുകയും ഇത് അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യും. വെറുംവയറ്റിൽ കഴിച്ചാൽ ഫൈബർ അടങ്ങിയ പഴം വയറ്റിൽ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*