നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജെബി മേത്തര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളാണെന്നും ജെബി മേത്തര്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നേതൃത്വത്തോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഒരു തീരുമാനമായിട്ടൊന്നും ഇക്കാര്യം വന്നിട്ടില്ല. മറ്റുള്ള കാര്യങ്ങളെല്ലാം ഊഹങ്ങളാണ്. തീരുമാനമെടുക്കേണ്ട സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം അക്കാര്യത്തില്‍ എടുക്കും. വനിതകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, മിന്നും താരങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനുമുള്ള നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും – ജെബി മേത്തര്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വികാരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍, എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എം പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍, എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എം പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതിപക്ഷ നേതാവ് നേതൃത്വം നല്കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സിറ്റിംഗ് സീറ്റുകളിലും സംവരണ സീറ്റുകളിലും ആയിരിക്കും ആദ്യം സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. തൃപ്പൂണിത്തുറ, പാലക്കാട്, ബത്തേരി, പെരുമ്പാവൂര്‍ എന്നീ സിറ്റിംഗ് സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരും.



Be the first to comment