തൃശൂർ മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ ബിജെപി പിന്തുണച്ചു. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് അംഗമായ മിനി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു.
മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ് മറ്റത്തൂരിൽ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ നാല് ബിജെപി അംഗങ്ങൾ മിനി ടീച്ചറെ പിന്തുണച്ചു. 11 വോട്ടുകളുമായി LDFഉം UDFഉം തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണക്കുക ആയിരുന്നു
പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്ന് വൈസ് പ്രസിന്റ് മിനി ടീച്ചർ പറഞ്ഞു. നേരത്തെ ബിജെപി പിന്തുണയിൽ കോൺഗ്രസ് പ്രതിനിധികൾ ഭരണ സമിതിയിലേക്ക് വിജയിച്ചത് വൻ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃത്വം ഇടപെട്ടാണ് വൈസ് പ്രസിഡന്റ നൂർജഹാൻ നവാസ് രാജി വെച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.



Be the first to comment