ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ യുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അശോക് നഗർ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.



Be the first to comment