ഉറക്കം ശരിയാക്കിയാൽ, മുടി കൊഴിച്ചിലും മാറും

വിട്ടുമാറാത്ത ഉറക്കമില്ലായ്മ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. കഠിനമായ മുടി കൊഴിച്ചിലിന് കാരണവും ഈ ഉറക്കമില്ലായ്മയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

മുടികൊഴിച്ചിലും ഉറക്കവും തമ്മിൽ

തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങൾക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയർ ഫോളിക്കിളുകൾ കാര്യക്ഷമമാവണമെങ്കിൽ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം.

മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദം വർധിക്കാൻ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മർദവുമുള്ളവരിൽ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

മാനസിക പിരിമുറുക്കം അനിയന്ത്രിതമായാൽ കോർട്ടിസോൾ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളിൽ പ്രധാനിയാണിത്. കോർട്ടിസോൾ ഹെയർ ഫോളിക്കുകളെ അതിന്റെ റെസ്റ്റിങ് ഫേസിന് സഹായിക്കും.

അതായത്, മുടി വളരുന്നതിനേക്കാൾ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകൾക്ക് ഈ സാഹചര്യത്തിൽ കൂടുതൽ ‘താല്പര്യം’. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാൽ ആവശ്യത്തിന് ഓക്‌സിജൻ ഹെയർ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*