രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി സുപ്രീംകോടതിയില്‍. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയുടെ ഹര്‍ജിക്കെതിരെയാണ് പരാതിക്കാരിയുടെ തടസ ഹര്‍ജി. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്കിയ റിട്ട് ഹര്‍ജിയിലാണ് തടസഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.
ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിയിലെ ആവശ്യം. പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതിയാണ് കോണ്‍ഗ്രസ് അനുകൂലിയും അഭിഭാഷകയുമായ ദീപ ജോസഫ്.
അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് പരാതിക്കാരിക്കായി തടസ്സഹര്‍ജി ഫയല്‍ചെയ്തത്.ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.



Be the first to comment