അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് എട്ടാമിടം ആചാരണത്തോടെ സമാപിക്കും

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് എട്ടാമിടം ആചാരണത്തോടെ സമാപിക്കും. വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  

വൈകുന്നേരം 5. 30ന്റെ വി. കുർബാന  റവ. ഡോ. ജോസഫ് മുണ്ടകത്തിൽ   അർപ്പിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

 പ്രദക്ഷിണം സമാപിക്കുമ്പോൾ വിശുദ്ധന്റെ തിരുസ്വരൂപം . മോണ്ടളത്തിൽ  സ്ഥാപിച്ചിരിക്കുന്ന രൂപ കൂട്ടിൽ നിന്നും പുറത്തെടുക്കുന്ന തിരുസ്വരൂപം അൾത്താരയിലേക്ക് സംവഹിക്കുന്നു തുടർന്ന്  പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കും. സമാപന പ്രാർത്ഥന ആശിർവാദം തുടർന്ന്  തിരുനാൾ കൊടിയിറക്ക്  വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്,  ആത്മീയ പിതാവ് ഫാ.ഏബ്രാഹം കാടാത്തുകളം,അസിസ്റ്റൻ്റ്  വികാരിമാരായ ഫാ.അനീഷ് കാമിച്ചേരി, ഫാ.ടോണി മണക്കുന്നേൽ, ഫാ.അലൻ മാലിത്തറ എന്നിവർ തിരുക്കർമങ്ങൾക്ക്  സഹകാർമികരാകും.

Be the first to comment

Leave a Reply

Your email address will not be published.


*