കോട്ടയം ജില്ലാ പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൈബർ അവബോധന ക്ലാസ് സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന്  പനച്ചിക്കാട് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 250 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ സൈബർ ലോകത്തെ പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളെ കുറിച്ചും ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും സൈബർ തട്ടിപ്പിനും മറ്റും ഇരയായാൽ ഉടൻ വിളിക്കേണ്ട-1930- എന്ന ടോൾഫ്രീ നമ്പറിനെ കുറിച്ചും ക്ലാസ്സെടുത്തു.

കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ cpo ജോബിൻസ് ക്ലാസ് നയിച്ചു.സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിബിൻ സക്കറിയ, ചിങ്ങവനം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നാദിർഷാൻ എന്നിവർ പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*