ഇന്ത്യ യുഎസ് വ്യാപാര കരാർ; സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യ യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. ഇത് വെറുമൊരു വ്യാപാര കരാറല്ല. ഇന്ത്യ യു എസ് ബന്ധത്തിന് പുതിയ രൂപം നൽകുന്നതും 2047 ലെ വിക്ഷിത് ഭാരതത്തിലേക്കുള്ള യാത്ര വേഗത്തിൽ ആക്കുന്നതുമാണെന്ന് പിയൂഷ്‌ ഗോയൽ എക്‌സിലൂടെ പ്രതികരിച്ചു.

ചരിത്രപ്രധാനമായ വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനും അഭിനന്ദനമെന്നും യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ കാതലായ മാറ്റത്തിന് കരാർ വഴിയൊരുക്കുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.

ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി സ്ഥിരീകരിച്ചു. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേ സമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള യുഎസ് അംബാസഡർ സെർജിയോ ഗോ‍ർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. പ്രധാനമന്ത്രിയെ ഡോണൾഡ്‌ ട്രംപ് യഥാർത്ഥ സുഹൃത്തായി കാണുന്നു എന്നും ഗോർ. എന്നാൽ, ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*