‘ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ശതാബ്ദി ആഘോഷം, യുഡിഎഫ് മഹാ സമ്മേളനം നടത്തും’; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് അടൂർ പ്രകാശ് എം പി

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും സമാഗമ ശതാബ്ദി ആഘോഷം UDF മഹാ സമ്മേളനം നടത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് എം പി. ആശ്രാമം മൈതാനം ആണ് സമ്മേളന വേദി. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും. കോൺഗ്രസ്‌ പ്രസ്ഥാനം പരിപാടിക്ക് നേതൃത്വം കൊടുക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്‌ക്രീനിങ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലുള്ള പ്രധാനപ്പെട്ട ഘടകമെന്നും അദ്ദേഹം പറഞ്ഞു.

സ്ക്രീനിംഗ് കമ്മിറ്റി കാര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് മറുപടി നൽകിയില്ല. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ SIT യുടെ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*