ഉയർന്ന രക്ത സമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതൊക്കെ കരുതിയിരിക്കുക, അറിയാം പ്രത്യാഘാതങ്ങളും പരിഹാരവും

അമിതമായ മാനസിക സമ്മർദ്ദവും അമിത ശരീര ഭാരവും നിങ്ങളെ വല്ലാണ് അലട്ടുന്നുണ്ടോ? എന്നാൽ ഇവയെല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ “ഫിറ്റ് ഹോഗ ഭാരത്” നിങ്ങളെ സഹായിക്കും. മികച്ച ആരോഗ്യം നിലനിർത്തി സമാധാനപരമായ ജീവിതം നയിക്കാനാണ് ഫിറ്റ് ഹോഗ ഭാരത് സഹായിക്കുന്നത്.

ഇന്ത്യയിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി ഉയർന്ന രക്തസമ്മർദ്ദം മാറിയിരിക്കുന്നെന്നും മുൻപ് നഗരങ്ങളിൽ താമസിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന രക്ത സമ്മർദ്ദം ഇപ്പോൾ ഗ്രാമവാസികളിലേക്കും അതിവേഗം വർധിക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, കുടുംബത്തിലെ മൂന്നിൽ ഒരാൾക്ക് അമിതമായ രക്ത സമ്മർദ്ദം അനുഭവപ്പെടുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 311 ദശലക്ഷം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണക്കാക്കപ്പെടുന്നതായും പഠനം പറയുന്നു.

ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച് നഗരത്തിൽ താമസിക്കുന്ന 34 ശതമാനം പേർക്കും ഗ്രാമത്തിൽ താമസിക്കുന്ന 28 ശതമാനം പേർക്കും ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടെന്നാണ് വിവരം. അതിൽ തന്നെ, 28 ശതമാനം സ്ത്രീകളും 21 ശതമാനം പുരുഷന്മാരുമാണെന്നാണ് സർവേ വ്യക്തമാക്കുന്നത്. ഉയർന്ന രക്ത സമ്മർദ്ദം ഗുരുതരമായ ഹൃദൃരോഗത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന രക്ത സമ്മർദ്ദത്തിൻ്റെ അപകട സാധ്യതകൾ

കൊളസ്‌ട്രോൾ ഉള്ള വ്യക്തിയാണെങ്കിൽ അമിത സമ്മർദ്ദമുണ്ടായാൽ രക്തക്കുഴലുകൾ തകർന്ന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടാകുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുകയാണെങ്കിൽ വൃക്കകളെ തകരാറിലാക്കുന്നെന്നും കണ്ണിൻ്റെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ (ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി) കാഴ്‌ചയ്ക്ക് തകരാർ സംഭവിക്കുമെന്നും പഠനം പറയുന്നു. ബ്രെയിൻ സ്ട്രോക്ക്, ഓർമ്മക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

മാറ്റം കൊണ്ടുവരേണ്ടത് ജീവിത ശൈലിയിൽ

  1. കലോറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.
  2. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ വർധിപ്പിക്കുക.
  3. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണ ക്രമം തുടരുക. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുക.
  4. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ യോഗ, നടത്തം തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക.
  5. ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും, കസേരകളിൽ വെറുതെ ഇരിക്കാതെ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇടയ്ക്ക് നടക്കുക.
  6. ബോഡി മാസിനനുസരിച്ചുള്ള ശരീര ഭാരം തുടരാൻ ശ്രദ്ധിക്കുക.
  7. മദ്യപാനം പുകവലി തുടങ്ങിയ ലഹരി ഉപയോഗം ഉപേക്ഷിക്കുക.
  8. ഒഴിവ് സമയങ്ങളിൽ ഇഷ്‌ടവും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളും ചെയ്യുക

Be the first to comment

Leave a Reply

Your email address will not be published.


*