മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക്. നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്രസും 200 എംപി കാമറ, IP69K ഈട്, 6,000mAhല്‍ കൂടുതല്‍ കരുത്തുള്ള ബാറ്ററി, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നി ഫീച്ചറുകളുമായാണ് വില്‍പ്പന സ്റ്റോറുകളില്‍ എത്തുന്നത്.
റെഡ്മി നോട്ട് 15 പ്രോയുടെ 8 ജിബി റാം/ 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപ ആണ് വില. ഇത് കാര്‍ബണ്‍ ബ്ലാക്ക്, സില്‍വര്‍ ആഷ്, മിറേജ് ബ്ലൂ കളര്‍ വേരിയന്റുകളിലാണ് ലഭ്യമാകുക. അതേസമയം, റെഡ്മി നോട്ട് 15 പ്രോ+ ന്റെ 8 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയാണ് വില വരിക. 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് വീണ്ടും വില ഉയരും. 39,999 രൂപയാണ് വില വരിക. 12 ജിബി റാം/512 ജിബി വേരിയന്റിന് 43,999 രൂപ നല്‍കേണ്ടി വരും. കാര്‍ബണ്‍ ബ്ലാക്ക്, കോഫി മോച്ച, മിറേജ് ബ്ലൂ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഷവോമി 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
നോട്ട് 15 പ്രോ, നോട്ട് 15 പ്രോ+ എന്നിവയില്‍ 120Hz റിഫ്രഷ് റേറ്റും 3,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയുണ്ട്. ഡിസ്‌പ്ലേ 12-ബിറ്റ് കളര്‍ ഡെപ്ത്, ഡോള്‍ബി വിഷന്‍, HDR10+ സപ്പോര്‍ട്ട് എന്നിവയുമായാണ് വരുന്നത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ന്റെ സംരക്ഷണമാണ് മറ്റൊരു പ്രത്യേകത. കൂടാതെ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിംഗുകളും ഇതിലുണ്ട്. റെഡ്മി നോട്ട് 15 പ്രോയ്ക്ക് മാലി-ജി 615 എംസി 2 ജിപിയു ഉള്ള മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ പ്രോസസര്‍ ആണ് കരുത്ത് പകരുന്നത്. റെഡ്മി നോട്ട് 15 പ്രോ+ ന് അഡ്രിനോ 810 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 4 പ്രോസസര്‍ ആണ് കരുത്ത് പകരുന്നത്.
ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, നോട്ട് 15 പ്രോയും നോട്ട് 15 പ്രോ+ ഉം 200 എംപി സാംസങ് എച്ച്പി ഇ ഷൂട്ടറും 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത്, നോട്ട് 15 പ്രോയ്ക്ക് 20 എംപി ഷൂട്ടറും പ്രോ+ ന് 32 എംപി ഷൂട്ടറും ഉണ്ട്. ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ സ്വന്തം ഹൈപ്പര്‍ഒഎസ് 2 ലാണ് പ്രവര്‍ത്തിക്കുന്നത്.
റെഡ്മി നോട്ട് 15 പ്രോയില്‍ 45W വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6,500mAh ബാറ്ററിയുണ്ട്. അതേസമയം, നോട്ട് 15 പ്രോ+ ല്‍ 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള ല്‍പ്പം വലിയ 6,580mAh ബാറ്ററിയുണ്ട്. റെഡ്മി നോട്ട് 15 പ്രോ സീരീസില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, NFC, വൈ-ഫൈ 6, ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണം എന്നിവയുമുണ്ട്.



Be the first to comment