സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു, വി ഡി സതീശൻ മെമ്പർഷിപ്പ് നൽകി

തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഐഎം ബ്രാഞ്ച് അംഗവുമായിരുന്ന വിനോദ് കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നൽകി സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും വിനോദ് വ്യക്തമാക്കിയിരുന്നു.

വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും വിനോദ് ആരോപിച്ചിരുന്നു. 2008 ഏപ്രിൽ ഒന്നിനാണ് സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ കൊല്ലപ്പെടുന്നത്.

ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടിൽ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതിലാണ് പാർട്ടി അംഗം കൂടിയായ സഹോദരൻ എതിർപ്പ് പരസ്യമാക്കി രം​ഗത്തെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*