തിരുവനന്തപുരം എം പി ശശി തരൂരിന് പരുക്ക്. കാലെല്ലിന് പൊട്ടൽ. പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.
പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ ഇന്നലെ ഉച്ചയോടെ ഫോണില്‍ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് തരൂർ തെന്നി വീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നത് കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു തരൂര്‍.



Be the first to comment