സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം. പാലക്കാട് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ, എതിരെ വന്ന ലോറി ഇടിച്ചാണ് കൊടുമ്പാവ് സ്വദേശി ശങ്കർ മരിച്ചത്.

തിരുവനന്തപുരം കാട്ടായിക്കോണം മേലേചന്തവളയിൽ ആഡംബര ബൈക്ക് മിനിലോറിയിലേക്ക് ഇടിച്ചു കയറി കണിയാപുരം സ്വദേശി സുധി സുലൈമാൻ മരിച്ചു. പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് പരുക്കേറ്റു. കോട്ടയം പൊൻകുന്നം ടൗണിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്.

കോഴിക്കോട് എൻജിഒ കോർട്ടേഴ്സ് എ ആർ ക്യാമ്പ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി മൊയ്തീൻ കോയ,മകൾ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടായ സ്ഥലത്ത് സംരക്ഷണ വേലി നിർമാണവുമായി ബന്ധപ്പെട്ട് പ്രദർശവാസികൾ തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*