ഇറാന്റെ ഊർജമേഖലയ്ക്ക് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

ഇറാൻ- അമേരിക്ക ആണവ ചർച്ചകൾക്കു പിന്നാലെ ഇറാന്റെ ഊർജമേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. 14 എണ്ണ ടാങ്കറുകൾക്കും 15 വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കും മേൽ ആസ്തി മരവിപ്പിക്കൽ ഉൾപ്പടെയുള്ള പിഴ ചുമത്തിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി ഡിപ്പാർട്ട്‌മെന്റും.

യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ നിരാകരിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ വിഷയം ചർച്ചയായില്ലെന്നും വിവരങ്ങളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ച മസ്ക്കറ്റിൽ അവസാനിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.

ആണവചർച്ചകൾക്ക് നല്ല തുടക്കമായെന്നും ചർച്ചകൾ തുടരുന്നതിനെപ്പറ്റി ധാരണയായെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെപ്പറ്റിയുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി. നയതന്ത്രപരവും സാങ്കേതികവുമായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഉചിതമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ പ്രതികരിച്ചു. അബ്ബാസ് അരഘ്ചിയും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെദ് കഷ്‌നറും തമ്മിലായിരുന്നു ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിലായിരുന്നു ചർച്ച.

Be the first to comment

Leave a Reply

Your email address will not be published.


*