ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം കോടതിയിൽ നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയോണ്ടെന്നാണ് ചോദ്യം. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ഇസ്ലാം റിപ്പബ്ലിക്കാകാനാണ് അവരുടെ ലക്ഷ്യം അത് ഒരു രൂപത്തിലും അംഗീകരിക്കാനാകില്ല.
മതരാഷ്ട്രവാദം ലക്ഷ്യം വെക്കുന്നത് അപകടകരം എന്നാണ് സമസ്ത പ്രമേയം പറയുന്നത്. ജമാ അത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ന്യായീകരിച്ചതിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പൂർണമായും തകർന്നെന്നും എ കെ ബാലൻ
പറഞ്ഞു.
യുഡിഎഫിന് മതേതര കേരളത്തോട് വോട്ട് ചോദിക്കാനുള്ള അവകാശം നഷ്ട്ടപ്പെട്ടു. എൽ.ഡി.എഫ് ജമാഅത്തെയുടെ വോട്ട് സ്വീകരിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അടിയന്തിരവാസ്ഥ കാലത്ത് ആർഎസ്എസ് പങ്കാളിത്തമുളള ജനതാ പാർട്ടിയുമായും നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ട്.
രാഷ്ട്രീയ സാഹചര്യമാണ് പ്രധാനമെന്നും എ കെ ബാലൻ വ്യക്തമാക്കി.



Be the first to comment