ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടയച്ച് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. SIT നോട്ടീസ് നൽകിയിരുന്നില്ല. SIT യുടെ SP ആണ് ഇന്ന് കണ്ടാൽ കൊള്ളാം എന്ന് പറഞ്ഞത്. ചോദ്യത്തിന് എല്ലാം കൃത്യമായി മറുപടി പറഞ്ഞു. അവർ അത് രേഖപെടുത്തി.
പോറ്റിയുമായി ഒന്നിച്ച് അല്ലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് ഒരു പോറ്റിയേയും കണ്ടില്ല. ഇന്നലെ രാത്രിയാണ് എസ്.ഐ.ടി.യുടെ എസ്.പി വിളിച്ചത്. കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെയാണ് എസ്. ഐ.ടി.യുടെ ഓഫിസിൽ പോയത്. പോറ്റിയ്ക്കൊപ്പം ചോദ്യം ചെയ്തിട്ടില്ല. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയാ ഗാന്ധിയുമായി ബന്ധപ്പെടുത്തിയത് ഞാനല്ല. ചോദ്യം ചെയ്യലിന് ശേഷം പുറകിൽ കൂടി മടങ്ങാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. എന്നെ വിളിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ. ഫോട്ടോ വച്ചുള്ള ചോദ്യം ചെയ്യലാണെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം.
തൻ്റെ അറസ്റ്റ് ആഗ്രഹിച്ചിരുന്ന ചിലരുണ്ട്. അവർ നിരാശരാണ്. മുഖ്യമന്ത്രി, കടകംപള്ളി സുരേന്ദ്രൻ, രാജു എബ്രഹാം എന്നിവരെ ചോദ്യം ചെയ്യണം. ഇനി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇനി വിളിച്ചാലും പോകും. ഒളിച്ചു പോകില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.



Be the first to comment