ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഫെബ്രുവരി 14-ന് നടക്കും.
14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയുടെ പക്കൽ നിന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്, ക്ഷേത്ര ഉപദേശക സമിതിപ്രസിഡൻറ് പി കെ രാജൻ,വഴിപാടുകാരൻ രാജേഷ് നാഗവള്ളി എന്നിവർ ചേർന്ന് കൊടിക്കൂറ ഏറ്റുവാങ്ങും.
തുടർന്ന് രഥഘോഷയാത്രയായി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 7. 45 ന് മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
കൊടിമരച്ചുവട്ടിൽ മന്ത്രി വി എൻ വാസവൻ കൊടിക്കൂറ ഏറ്റുവാങ്ങും. 18-ന് ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറും,25-നാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കകയും.27-ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
പത്രസമ്മേളനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്,ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പി കെ രാജൻ,സെക്രട്ടറി മഹേഷ് രാഘവൻ,പ്രോഗ്രാം കോഓർഡിനേറ്റർ കെ എൻ ശ്രീകുമാർ,സമിതി വൈസ് പ്രസിഡൻറ് കെ എൻ ഭൂവനേന്ദ്രൻ,അംഗങ്ങളായ ടി എസ് സനീഷ്,എൻ എസ് സുനീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുന്നു. സംഗീതം SP […]
ഏറ്റുമാനൂർ: ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി. ഏറ്റുമാനൂരിനെ കൂടാതെ പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെ 6.45 ന് ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 […]
ഏറ്റുമാനൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സിറിൾ ജി നരിക്കുഴി അധ്യക്ഷത വഹിച്ചു. […]
Be the first to comment