വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീടുകളുടെ തറക്കല്ലിടൽ ഈമാസമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീടുകളുടെ തറക്കല്ലിടൽ ഈമാസമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർലമെൻറ് കഴിഞ്ഞശേഷം തറക്കല്ലിടൽ നടത്തും. അടുത്തുള്ള ഭൂമിയുടെ രജിസ്ട്രേഷൻ കൂടി പൂർത്തിയായ ശേഷം തറക്കല്ലിടൽ ചടങ്ങ് നടത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നു. 600 ഓളം പേർ പങ്കെടുത്ത പരിപാടി ഇത്രയും കോടി രൂപ എങ്ങനെ ചെലവായി. ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മുഴുവൻ കളവ്. അയ്യപ്പൻറെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണം. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വി ഡി സതീശൻ വിമർശിച്ചു.

ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ചർച്ചയായ ദൃശ്യങ്ങൾ, കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ എന്ന് വിഡി സതീശൻ. പ്രതികരണത്തിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഓഡിറ്റ് റിപ്പോർട്ട്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ല എന്ന കോടതിയുടെ കർശന നിർദേശം ഉണ്ടായിരുന്നു.

ഓഡിറ്റ് റിപോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം 8 കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*