തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയത്.
131 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ പണമെത്തി. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ്‍ ഈ ഗ്രാന്റ്. ആരൊക്കെ തടസം സൃഷ്ടിക്കാന്‍ സൃഷിച്ചാലും അതില്‍ നിന്ന് പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി ഗ്രാന്‍ഡ് നിര്‍ത്തിവെക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അത് മുന്‍കൂട്ടികണ്ടു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കുള്ള അഡ്വാന്‍സ് തുകയായ 3,000 രൂപയും വേനല്‍ക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേര്‍ത്ത്, 1.31 കോടി ഗുണഭോക്താക്കള്‍ക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. 1000 രൂപ എന്നത് ഇരട്ടിയാക്കി 2000 ആയി ഉയര്‍ത്തും. എന്റെ സഹോദരിമാര്‍ക്ക് ഈ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ നല്‍കുന്ന വാഗ്ദാനമാണിത്. നമ്മള്‍ ഒന്നായി വിജയിക്കും – സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
സ്റ്റാലിന്റെ പ്രഖ്യാപനത്തില്‍ ചോദ്യങ്ങളുമായി വിജയ് രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് പണം നല്‍കുന്ന പദ്ധതി ഇന്ന് പ്രഖ്യാപിക്കാന്‍ കാരണമെന്തെന്നാണ് വിജയുടെ ചോദ്യം. ഡിഎംകെ ടിവികെയെ ഭയപ്പെടുന്നു. പ്രത്യേക അലവന്‍സ് മുന്‍കൂറായി നല്‍കിയത് എന്തിന്?ഈ വര്‍ഷം മാത്രമാണോ വേനല്‍ വന്നതെന്നും വിജയ് ചോദിച്ചു.



Be the first to comment