നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജോര്‍ജു കുട്ടിയേയും കുടുംബത്തേയും കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. അയാളുടെ വരവ് ഇത്തവണ എങ്ങനെയായിരിക്കുമെന്നാണ് അവര്‍ ഉറ്റുനോക്കുന്നത്. സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും അവതരിപ്പിച്ച സസ്‌പെന്‍സുകളും വലിയ ട്വിസ്റ്റുകളും പോലെ ഈ ചിത്രത്തിലും ഉണ്ടാവുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അതിനാല്‍ തന്നെ മൂന്നാം ഭാഗത്തിനായി പ്രതീക്ഷയും വാനോളമാണ്. ഇപ്പോഴിതാ വീട്ടുമുറ്റത്തെ വാഴകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ജോര്‍ജ് കുട്ടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയുടെ ശ്രദ്ധ കവരുന്നത്.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ റിലീസ് തിയതി വ്യക്തമാക്കികൊണ്ടുള്ള പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണക്കാരന്‍റെ വേഷത്തിലാണ് ജോര്‍ജുകുട്ടിയുടെ നില്‍പ്പ്. മനസില്‍ ആശങ്കപ്പെടുത്തുന്ന എന്തോ ഒന്ന് കണ്ട് നോക്കുന്നതാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരികയാണ്. ഏപ്രില്‍ 2ന് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
റിലീസിന് മുന്‍പേ മൂന്നാം ഭാഗത്തിന്‍റെ തിയറ്റർ–ഡിജിറ്റൽ റൈറ്റ്സ് റിലീസിനു മുമ്പേ തന്നെ വിറ്റുപോയിയ 350 കോടി രൂപ പ്രീ ബിസിനസ് നേടികൊണ്ട് വലിയ ഹൈപ്പ് നേടിയ ഇന്ത്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ദൃശ്യം 3 ക്കാണ് സ്വന്തം.
ഫാമിലി ത്രില്ലർ ജോണറിലാണ് ദൃശ്യം എത്തുന്നത്. ഒരു പക്ഷെ ഈ ജോണറിലെ ആദ്യ ചിത്രവും ദൃശ്യം 3 തന്നെയായിരിക്കും. ദൃശ്യം ആദ്യഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും വിജയം തന്നെയാണ് മൂന്നാം ഭാഗത്തിലേക്കും എത്തിച്ചേര്‍ന്നത്. നാലര വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ജോര്‍ജ് കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും ചിത്രത്തിന്‍റെ കഥാഗതിയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.

DRISHYAM 3 (Movie Poster)
ദൃശ്യം 2 വും അന്യഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാൻ പോവുകയാണ്. അതിനു മുമ്പുതന്നെ ദൃശ്യം 3 പ്രദർശനത്തിനെത്തുവെന്നതും പ്രത്യേകതയാണ്. പി ആര്‍ ഒ വാഴൂര്‍ ജോസ്.
2013 ഡിസംബർ 19 ന് നാണ് ദൃശ്യം സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അതും മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ് ഭാഷകളിലേക്കു വരെ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. കോവിഡ് കാലമായതുകൊണ്ട് തന്നെ ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‌തത്.



Be the first to comment