രണ്ടാഴ്ചയിലേറെയായി തുടരുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,15, 680 രൂപയാണ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 14460 രൂപയാണ്. രണ്ടായിരത്തിനടുത്ത് രൂപ ഒരു പവന് കൂടിയ ശേഷമാണ് സ്വര്‍ണം ഈ നിരക്കുകളില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.



Be the first to comment