കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് നടപടി. മാർച്ച് 13 ന് നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃ പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വി സി തീരുമാനം അംഗീകരിച്ചില്ല.ഇതിന് പിന്നാലെയാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാണിച്ച് മുൻ രജിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*