തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കി; ഇന്ത്യ-ഫ്രാൻസ് ധാരണ

തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യാ-ഫ്രാൻസ് ധാരണ. ത്രിദിന സന്ദർശനത്തിനെത്തിയ ഇമ്മാനുവൽ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മുംബൈയിലെ ലോക്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി.

തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കി ഇന്ത്യാ ഫ്രാൻസ് ബന്ധം ശക്തമാക്കാനാണ് ഉഭയ കക്ഷി യോഗത്തിലെ ധാരണ. യോഗത്തിന് മുൻപ് മുംബൈയിൽ ബോളിവുഡിൽ നിന്നുള്ള ചില പ്രമുഖരുമായും ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച നടത്തി. അനിൽ കൂപൂർ , മനോജ് വാജ്പേയ്, സോയ അക്തർ അടക്കമുള്ളവർ ഫ്രഞ്ച് പ്രസിഡൻറിനൊപ്പം സമയം ചെലവിട്ടു.

അതേസമയം ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും ഇന്ന് കനത്തു. എപ്സ്റ്റീൽ ഫയലിൽ പരാമശം ഉള്ളതിനാൽ ബിൽഗേറ്റ്സ് പങ്കെടുത്തേക്കില്ലെന്നായിരുന്നു സൂചന. എന്നാൽ ബിൽഗേറ്റ്സ് ഫൌണ്ടേഷൻ ഇത് തള്ളി. കേന്ദ്രസർക്കാർ എപ്സ്റ്റീൻ ഫയലിലെ ഇരകളോടൊപ്പമാണോ എന്ന് എഐസിസി വക്താവ് പവൻ ഖേര ചോദിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നുണയനാണെന്നും 2014-ൽ ഹർദീപ് സിങ് പുരി ജെഫ്രി എപ്സ്റ്റീനെ ഒമ്പത് തവണ കണ്ടെന്നും പവൻ ഖേര കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*