ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ എടുക്കണം; എസ്.സുരേഷ്

ബിജെപിയുടെ സംസ്ഥാന ഇലക്ഷൻ കമ്മിറ്റി യോഗം ഇന്ന് നടന്നു. കേരളത്തിന്റെ ഇലക്ഷൻ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി വിനോദ് താവണ്ടെ, പ്രകാശ് ജാവദേ ക്കാർ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.

ഇന്ന് 140 മണ്ഡലങ്ങളെക്കുറിച്ച് പൊതുവായ ചർച്ച നടന്നുവെന്ന് ബിജെപി നേതാവ് എസ സുരേഷ് വ്യക്തമാക്കി. 140 മണ്ഡലങ്ങളുടെയും അഭിപ്രായം ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടത്തിയത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടത്തും. ആദ്യഘട്ട ചർച്ച പൂർത്തിയാകുന്നു. സ്ഥാനാർത്ഥി പട്ടിക പാർട്ടി പാർലമെന്റ് ബോർഡിനു മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കേസ് സുപ്രീംകോടതിയിലാണ്. ശബരിമല ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എടുക്കണം. അതിനെതിരെ സമരം ചെയ്ത് സംസ്ഥാന സർക്കാർ ശബരിമലയിലെ ആചാരങ്ങൾ ധ്വസിക്കുന്ന രീതിയിൽ പ്രവർത്തിച്ചു.

ശബരിമല കൊള്ള സിബിഐ അന്വേഷിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ എടുക്കണം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലം മാറ്റി പുതിയ സത്യവാങ്‌മൂലം നൽകണം.ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*