മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്.
ലാഭമെടുപ്പാണ് വിപണിയില്‍ പ്രത്യക്ഷമായത്. 16 സെക്ടറുകളില്‍ 13 ഇടത്തും വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളെല്ലാം കനത്ത നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.4 ശതമാനത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് വിപണിയിലെ ഇടിവ്. എണ്ണവില ഉയരുന്നതാണ് വിപണിക്ക് പ്രതികൂലമായ മറ്റൊരു ഘടകം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 70 ഡോളര്‍ കടന്നിരിക്കുകയാണ്. ഇറാന്‍- അമേരിക്ക സംഘര്‍ഷമാണ് എണ്ണവിലയെ ബാധിക്കുന്നത
പ്രധാനമായി ട്രെന്‍ഡ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ഐടി ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഐടി കമ്പനികളില്‍ നിലനിന്നിരുന്ന ആശങ്ക കുറഞ്ഞതിനെ തുടര്‍ന്ന് അമേരിക്കയിലെ ഐടി ഓഹരികളില്‍ മുന്നേറ്റം കാഴ്ചവെച്ചതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.



Be the first to comment