മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; നേരിടാന്‍ സര്‍ക്കാര്‍; ഡയസ്നോണ്‍ ബാധകമെന്ന് കാണിച്ച് ഉത്തരവിറക്കി

കെജിഎംസിടിഎ സമരം കടുപ്പിച്ചതോടെ ഡയസ്‌നോണ്‍ ഓര്‍മപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ര്‍ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് കൈമാറി. ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയാല്‍ ആരോഗ്യ മേഖല സ്തംഭിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അനിശ്ചിതകാല ഒപിയും , അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ത്തിയിരുന്നു.

ഡോക്ടര്‍മാരുടെ പണിമുടക്ക് സമരഞ്ഞ നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ ഏര്‍പ്പെടുന്ന കാലയളവില്‍ ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയതിനു ശേഷം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, അറ്റന്‍ഡന്‍സ് സ്റ്റേറ്റ്‌മെന്റ് സഹിതം സര്‍ക്കാരിന് നല്‍കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയാല്‍ സമരം ശക്തമാക്കാന്‍ ആണ് കെജിഎംസിറ്റി എയുടെ തീരുമാനം.

അനിശ്ചിതകാല ഒപി , അധ്യാപന ബഹിഷ്‌കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ത്തിയിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് കെജിഎംസിടിഎ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*