പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു. DYFI – SFI പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ യൂത്ത് കോൺഗ്രസ് റീത്ത്‌ വെച്ച് പ്രതിഷേധം നടത്തിയതിന് മറുപടിയായി ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടാകാൻ സാധ്യത കണക്കിലെടുത്താനാണ് നീക്കം.

ആരോഗ്യ മന്ത്രിക്കു നേരെയുള്ള യൂത്ത് കോണ്ഗ്രസ് പ്രതിഷേധത്തിൽ തിരിച്ചും പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉണ്ടാകുമെന്നു മുന്നറിയിപ്പ്. യാത്രയിലും,വസതികൾക്കും സുരക്ഷ കൂട്ടി. വനിത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ വിന്യസിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള ADGP യാണ് നിർദ്ദേശം നൽകിയത്.

ഇന്ന് രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*