‘രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു, വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം’; രാജീവ് ചന്ദ്രശേഖർ

ആരോഗ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം. രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു. കേരളത്തിൽ മാത്രമുള്ള ഈ ചികിത്സയെക്കുറിച്ച് പറയണം. എന്ത് തുടരാം എന്നാണ് LDF ഇപ്പോഴും പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ എന്തിന് തന്ത്രിയെ അറസ്റ്റ് ചെയ്തു. മന്ത്രിക്കെതിരെ തെളിവെന്റെ ഒരു കണിക പോലുമില്ല എന്ന കോടതി പറഞ്ഞു. കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്.

കടകംപള്ളിയെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു ഇത്. വിഎൻ വാസവനെയും സംരക്ഷിക്കാൻ ശ്രമം നടന്നു. മുഖ്യമന്ത്രിയാണ് ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നത്. ഇത് BJP തുറന്നുകാണിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേർന്ന മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ. രശ്മി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.ആർ രശ്മി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പ്രഖ്യാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*