ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ

പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം. ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബർ ആക്രമണം. ഗ്രൂപ്പ് ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നു എന്ന് ദിയ  പറഞ്ഞു. ആരെയും വേട്ടയാടാൻ അനുവദിക്കില്ല.

യുഡിഎഫിനൊപ്പം അടിയുറച്ചു നിൽക്കും. പാലായിൽ മാണി സി കാപ്പന്റെ വിജയത്തിനായി പ്രവർത്തിക്കും എന്നും ദിയ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ ആണ് ദിയ. ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. കാപ്പൻ മുന്നണിയിലെ പ്രധാന നേതാവ്. കാപ്പനെ ആക്രമിക്കാൻ ആരും വരേണ്ട. അദ്ദേഹത്തെ യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാലായിലെ പുതുയുഗ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിൻ്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിൽ വർഗ്ഗീയതയ്ക്ക് തിരികൊളുത്തിയിരിക്കന്നത് മുഖ്യമന്ത്രിയാണ്. ചിലർ പറയും വോട്ട് ബാങ്ക് കയ്യിലുണ്ട്. എന്നാൽ വർഗ്ഗീയത പറയുന്ന അവരോട് പറയും അത് കൈയിൽ വച്ചുകൊള്ളാൻ. ഏതു കൊലകൊമ്പൻ ആണെങ്കിലും മുഖത്തുനോക്കി പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ അനുവദിക്കില്ല. യുഡിഎഫ് വന്നാൽ അതെല്ലാം പുനപരിശോധിക്കും. അതുകൊണ്ട് ഇതിൻ്റെ പേരിൽ പണം വാങ്ങാം എന്ന് കരുതേണ്ട. ഉജ്ജ്വല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇടത് പക്ഷത്തിൻ്റെ പരിപ്പ് പാലയുടെ മണ്ണിൽ വേകില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇടത് പക്ഷം ഇനി ഒരിക്കലും പാലായിൽ വിജയിക്കില്ല. 52 കൊല്ലം പാല വികസിച്ചില്ല. തൊടുപുഴ നഗരമായിട്ടും പാല ഒരു പട്ടണം മാത്രമായി നില്കുന്നു. പാല ഒരു പണി തീരാത്ത വീടായിരുന്നു താൻ MLA ആയപ്പോൾ. വികസനത്തിന് വിലങ്ങുതടിയാകുന്നത് ജോസ് കെ മാണിയെന്നും മാണി സി കാപ്പൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*