മുഖം ഐശ്വര്യ റായ്‌യുടേതു പോലെ തിളങ്ങും, പരീക്ഷിക്കാം കുക്കുമ്പർ ഫേയ്സ് പാക്കുകൾ

സമാനതകളില്ലാത്ത സൗന്ദര്യവും ചാരുതയും കൊണ്ട് ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഐശ്വര്യ റായ്. അവരുടെ തിളങ്ങുന്ന ചർമം ആരെയും ആകർഷിക്കുന്നതാണ്. തിളങ്ങുന്ന ചർമത്തിന് ഏറ്റവും പ്രധാനം ജലാംശമാണെന്ന് വിശ്വസിക്കുന്നയാളാണ് ഐശ്വര്യ റായ്. അതുകൊണ്ട് വെള്ളരിക്കയ്ക്ക് ഐശ്വര്യയുടെ ചർമ സംരക്ഷണത്തിൽ മുഖ്യ പങ്കുണ്ട്. ചർമത്തെ പുഷ്ടിയുള്ളതും പോഷിപ്പിക്കുന്നതും, ചുളിവുകൾ, നേർത്ത വരകൾ, വീക്കം തുടങ്ങിയ ചർമത്തിലെ അപൂർണതകൾ നീക്കം ചെയ്യാനും വെള്ളരിക്ക സഹായിക്കും.

ഐശ്വര്യ റായിയുടെ ആ സ്പെഷൽ വെള്ളരിക്ക സീക്രട്ട്

വെള്ളരിക്ക-തൈര് ഫേസ് പാക്ക്

ചർമത്തിന് വളരെ വേഗം ഉന്മേഷം നൽകുകയും ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും ഈ പാക്ക് മികച്ചതാണ്.

ഉണ്ടാക്കുന്ന വിധം: നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂൺ തൈരും 1 ടീസ്പൂൺ തേനും ചേർക്കുക. അതിനും ശേഷം മൂന്നു ചേരുവകളും നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

വെള്ളരിക്ക– തക്കാളി ഫേസ്പാക്ക്

തക്കാളിയിൽ അസിഡിക് ഗുണങ്ങളുണ്ട്, ഇത് ചർമത്തിലെ അധിക എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ കുറയ്ക്കാനും അതുവഴി സെബം ഉത്പാദനം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഉണ്ടാക്കുന്ന വിധം: അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും 15 മിനിറ്റ് നേരം പുരട്ടുക. ഇത് മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.

വെള്ളരിക്ക–ഉരുളക്കിഴങ്ങ് ഫേസ്പാക്ക്

നനുത്തതും തിളക്കമുള്ളതുമായ ചർമത്തിനായി വെള്ളരിക്കയും ഉരുളക്കിഴങ്ങും ചേർത്ത ഫേസ്പാക്ക് നല്ലതാണ്. ഈ ഫേസ്പാക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തിളങ്ങുന്ന ചർമം ഉറപ്പാക്കുന്നു.

ഉണ്ടാക്കുന്ന വിധം: ഉരുളക്കിഴങ്ങും വെള്ളരിക്കയും നന്നായി അരച്ചെടുത്ത ശേഷം മിക്സ് ചെയ്യുക. ഈ പേസ്റ്റിലേക്ക് അൽപ്പം മുൾട്ടാണി മിട്ടി കൂടി ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

Be the first to comment

Leave a Reply

Your email address will not be published.


*