രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ടോ?

അതിരാവിലെയുള്ള തണുപ്പത്ത് ചിലർക്ക് കാലുകളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. ഇത് പേശിസങ്കോജം അല്ലെങ്കിൽ കാലുകളിൽ രക്തയോട്ടം കുറയുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇത് ഒഴിവാക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.

  • രാത്രി ഉറങ്ങുന്നതിന് മുൻപ് കാഫ് മസിലുകൾ സ്ട്രെച്ച് ചെയ്യുന്നത് മസിൽ കയറ്റവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
  • രാത്രി കിടക്കുമ്പോൾ സോക്സ് ഉപയോ​ഗിക്കുന്നത് പാദങ്ങൾക്ക് ചൂടു നൽകാനും രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.
  • ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കാലുകൾ കഴുകുകയോ മുക്കിവെക്കുകയോ ചെയ്യുന്നത് കാലു വേദന കുറയ്ക്കാൻ സഹായിക്കും.
  • വിറ്റാമിൻ ഡി, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുടെ കുറവ് പേശിവേദനയ്ക്ക് വഴിയൊരുക്കുന്നു. അതുകൊണ്ട് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മസിൽ വേദന കുറയ്ക്കാൻ സഹായിക്കും.
  • നിജ്ജലീകരണം പേശികൾ വലിഞ്ഞു മുറുകാനാൻ കാരണമായേക്കാം.
  • മുട്ടുവേദനയുള്ളവർക്ക് നീ ക്യാപ്പുകൾ അല്ലെങ്കിൽ നീ വാമറുകൾ ഉപയോഗപ്രദമായിരിക്കും.
  • രാവിലെ ചൂടുവെള്ളം, ഹെർബൽ ചായ, അല്ലെങ്കിൽ ഇഞ്ചിച്ചായ കുടിക്കാം.
  • രാത്രി തണുത്ത പാനീയങ്ങൾ ഒഴിവാക്കുക.
  • വേദന അനുഭവപ്പെടുന്ന ഇടങ്ങളിൽ ഹോട്ട്ബാഗ് ഉപയോഗിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*