കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെളളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്.

ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്‌നം പരിഹരിക്കുമെന്നാണ്. എന്നാല്‍ രാവിലെയും പൈപ്പില്‍ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി.

ടാങ്കറില്‍ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതില്‍ വെളളം വാര്‍ഡുകളിലെത്തിച്ചാണ് പലരും പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്. പൈപ്പ് ലൈന്‍ പണി നടക്കുന്നതറിഞ്ഞിട്ടും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ബദല്‍ സൗകര്യമൊരുക്കാഞ്ഞതാണ് പ്രതിസന്ധിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*