മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 450ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,350 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്.
ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ അഞ്ചുശതമാനത്തിലേറെയാണ് ഇടിഞ്ഞത്. എഐ രംഗത്ത് എന്‍വിഡിയയുടെ നേതൃത്വം സംബന്ധിച്ച് നിക്ഷേപകരുടെ ഇടയില്‍ ആശങ്ക ഉയര്‍ന്നതാണ് എന്‍വിഡിയയുടെ ഓഹരി താഴാന്‍ കാരണം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3465 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടത്തോടെ 90.95 എന്ന നിലയിലാണ് രൂപ. അള്‍ട്രാ ടെക്്, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നഷ്ടം നേരിടുന്ന മറ്റു കമ്പനികള്‍. അതേസമയം ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.



Be the first to comment