കല്പറ്റ: ചൂരല്‍മല അതിജീവിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് പൂര്‍ണപിന്തുണയെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിന് എല്ലാവരുടെയും പിന്തുണയുണ്ടായി. ലീഗ് ഏതാനും വീടുകളാണ് നല്‍കുന്നത്. ബാക്കി പൂര്‍ത്തിയാക്കുന്നത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
‘ഞങ്ങള്‍ ഏതാനുംപേര്‍ക്കല്ലേ വീടുകൊടുക്കുന്നുള്ളൂ. ബാക്കി അവരല്ലേ കൊടുക്കുന്നത്. സര്‍ക്കാര്‍ നമുക്കും സപ്പോര്‍ട്ടാണ്. ദുരന്തബാധിതര്‍ക്കായി ലീഗ് ഭൂമിയെടുക്കുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു, അവസാനം ഒന്നുമില്ലല്ലോ. ദുരന്തബാധിതരെ ഓര്‍ക്കുമ്പോള്‍ ആരും പിന്നെ നിസ്സഹകരണവും വിവാദവുമൊന്നും ഉണ്ടാക്കില്ല’ -കുഞ്ഞാലിക്കുട്ടി കല്പറ്റയില് പറഞ്ഞു.
ദുരന്തബാധിതര്‍ക്കുള്ള വീടുകളില്‍ ഏറ്റവും മികച്ചത് മുസ്ലിംലീഗിന്റേതാണെന്നാണ് പൊതു അഭിപ്രായം. ആരുടേതും മോശമാണെന്നുപറയില്ല. മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. ഉദ്ദേശിച്ചതിലും നല്ലതായി പദ്ധതി മാറി. ഇപ്പോള്‍ത്തന്നെ അതില്‍ താമസിക്കാമെന്നതാണ് പ്രത്യേകതയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Be the first to comment