മദ്യ നയ അഴിമതിക്കേസ്; ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി സിബിഐ

മദ്യനയ അഴിമതിക്കേസിൽ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ റൗസ് അവന്യൂ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം തള്ളിയാണ് 23 പേരെയും കോടതി വെറുതെ വിട്ടത്. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി.

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ 156 ദിവസവും മനീഷ് സിസോദിയയും 530 ദിവസവുമാണ് ജയിലിൽ കഴിഞ്ഞത്. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശയുണ്ട്. വിധിയിൽ പൊട്ടിക്കരഞ്ഞായിരുന്നു അരവിന്ദ് കെജ്‍രിവാളിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് കോടതി ശുപാർശ ചെയ്തു.

കേസ് മോദിയും അമിത് ഷായും ചേർന്ന് നടത്തിയെ ഗൂഢാലോചനയെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പതിനെട്ടാം പ്രതിയാണ് അരവിന്ദ് കെജ്രിവാൾ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത, മലയാളിയായ വിജയ് നായർ എന്നിവരും കുറ്റവിമുക്തരായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അരവിന്ദ് കെജ്രിവാളിന്റെ പോരാട്ടത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*