മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഇന്ന് രാവിലെ ഒരു ഡിവൈഎസ്പി എത്തിയാണ് സന്ദർശന വിവരം അറിയിച്ചത്. കൂടി ആലോചനകൾ വേണ്ട കാര്യമായതിനാൽ അനുമതി നിഷേധിച്ചു. ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യങ്ങൾ അടക്കം ചെയ്തു നൽകിയിട്ടുണ്ട്. മന്നം സമാധിയിൽ പരിശോധനകൾ നടത്താനുള്ള അനുമതിയും നൽകാനാകില്ലെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അനുമതി തേടിയത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിലെത്തും. പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താനാണ് തീരുമാനിച്ചത്.



Be the first to comment