‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’; ഐ.ആർ.ജി.സി

ശത്രുവിനെ നിർണ്ണായകമായി പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മധ്യേഷ്യയിലെ എല്ലാ ഇസ്രയേൽ- യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാനിയൻ മിസൈലുകളുടെ ശക്തമായ ആക്രമണത്തിന് ഇരയായി എന്ന് ഐആർജിസി അവകാശപ്പെട്ടു.ശത്രു പരാജയപ്പെടുത്തുന്നതുവരെ ഇത് തുടരുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി.

മേഖലയിലുടനീളമുള്ള എല്ലാ യുഎസ് കേന്ദ്രങ്ഹളും ഇറാന്റെ സൈന്യത്തിന്റെ ലക്ഷ്യങ്ങളായി കണക്കാക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. അതേസമയം വടക്കുപടിഞ്ഞാറൻ ഇറാനിലെ സഞ്ജാനിൽ ഒരു സ്ഫോടനം ഉണ്ടായതായി ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണ് സംയുക്ത ‍ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.

ടെഹ്‌റാൻ ഒഴിഞ്ഞ് പോകാൻ പൗരന്മാർക്ക് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ നിർദേശം നൽകി. ഇറാനിലെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ​ഗൾഫ് മേഖലയിൽ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ‌ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*