ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ‘സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണം’; അപലപിച്ച് റഷ്യ

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് റഷ്യ. “പരമാധികാരവും സ്വതന്ത്രവുമായ ഒരു യുഎൻ അംഗരാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ സായുധ ആക്രമണ”മാണ് നടന്നതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക നടപടി ഉടൻ നിർത്തിവച്ച് നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തിയത് അസ്വീകാര്യമാണ് എന്ന് റഷ്യ പറഞ്ഞു. സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താൻ തയ്യാറാണെന്നും, ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ ചുമത്തുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനെ പൂർണമായും ​ആണവമുക്തമാക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ആക്രമണം ആരംഭിച്ചത്. ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയതോടെ കഴിഞ്ഞ വർഷം ജൂണിലും ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചിരുന്നു.

8 മാസത്തിന് ശേഷം മധ്യപൂർവേഷ്യ വീണ്ടും അശാന്തിയുടെ മുൾമുനയിലേക്ക് നീങ്ങുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം നടത്തി. തിരിച്ചടിയുമായി ഇറാനും ​രം​ഗത്തെത്തിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*