പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു കൂട്ടരും സംയമനം പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണം. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേഖലയിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം നൽകിയിരുന്നു. മലയാളികൾക്ക് വേണ്ടി നോർക്ക ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചു.
പശ്ചിമേഷ്യയൻ രാജ്യങ്ങളിലെ ഇന്ത്യൻക്കാർ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. അതേസമയം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർലൈൻ കമ്പനികൾ റദ്ദാക്കി. നെടുമ്പാശ്ശേരി, കരിപ്പൂർ, ഡൽഹി വിമാത്താവളങ്ങളിൽ നിന്നടക്കമാണ് എയർ ഇന്ത്യ,ഇൻഡിയോ, ആകാസ സർവീസുകൾ റദ്ദാക്കിയത്.



Be the first to comment