ഖത്തറില്‍ ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിക്കില്ല; വിദൂര ജോലിക്ക് നിര്‍ദേശം

ഖത്തറിലെ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജീവനക്കാര്‍ വിദൂര ജോലികള്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറിയേറ്റ് ജനറല്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എന്നാല്‍ മിലിട്ടറി, സുരക്ഷാ വിഭാഗങ്ങള്‍, ആരോഗ്യ മേഖല തുടങ്ങി ശാരീരികമായി സേവന രംഗത്തുണ്ടാവേണ്ട തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. അവര്‍ തൊഴിലിടങ്ങളില്‍ ഹാജരാവണം.

പൗരന്മാരും താമസക്കാരും സുരക്ഷയുമായി ബന്ധപ്പെട്ടും മറ്റു നിര്‍ദ്ദേശങ്ങളും വിവരങ്ങളും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ജനറല്‍ പൊതുജനങ്ങളെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*