എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്.
വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എയാണ് വി ജോയ്. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു തന്നെ നറുക്കു വീണത്.
തുടര്‍ന്നാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്കാന് യോഗം തീരുമാനിച്ചത്. യുവനേതാവ് എന്നതിനു പുറമെ, വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിന് തുണയായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീം രാജ്യസഭാംഗമാണ്.



Be the first to comment