‘വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു, ടി സിദ്ദിഖ് അവിടത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തി’; വി ഡി സതീശൻ

വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു. സിപിഐഎം അല്ല സർക്കാരാണ് സഹായങ്ങൾ ചെയ്തത്. പുനരധിവാസം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്.ടി സിദ്ദിഖിന് നേരെ ഉണ്ടായ കൂക്ക് വിളി, മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേട്.

ഇപ്പോഴും അവിടത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ് MLA. ശക്തമായി സംഭവത്തിൽ പ്രതിഷേധിക്കുന്നു. കൂലിക്ക് ആളെ വിളിച്ച് വരുത്തി അധിക്ഷേപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തി ലജ്ജാവഹം. കല്ലിട്ടു പോയെന്ന കെ രാജന്റെ പ്രസംഗം എന്തടിസ്ഥാനത്തിൽ.

രാജൻ ഔദ്യോഗിക പരിപാടിയുടെ അന്തസ്സ് മനസ്സിലാക്കണം. 4 മാസം കൊണ്ട് സ്ഥലം കണ്ടെത്തി കല്ലിട്ടു, സർക്കാരിന് 1 വർഷം വേണ്ടിവന്നു സ്ഥലം കണ്ടെത്താൻ. റവന്യു മന്ത്രി അത് തിരുത്തി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നഗരൂർ പോലീസ് സംഭവം, കേസുകൾ നിക്ഷ്പക്ഷമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഗുണ്ടകളെ പോലെ തടയുന്നു.കേരളത്തിലെ സിപിഐ എം എത്രമാത്രം അധ:പതിച്ചു എന്നതിന് തെളിവ്. മുഖ്യമന്ത്രി എന്ത് പറയുന്നു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി. മുട്ടുകാല് തല്ലിയൊടിക്കുമെന്ന വസീഫിന്റെ പ്രതികരണം. ഒന്ന് ചിരിപ്പിക്കാതെ പോടാ ചെക്കാ എന്നും വി ഡി സതീശൻ മറുപടി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*