തിരുവനന്തപുരം: അനന്തപുരിയുടെ ഹൃദയതാളമായ വിശ്വാസത്തിൻ്റെ കനലുകളിൽ ഭക്തിയുടെ അമൃത് വിളയിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം. രാവിലെ 9.45ന് സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞയുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നു. ഇതേ ദീപമാണ് സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിച്ചത്.
ഉച്ചയ്ക്ക് 2:15-ഓടെ ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ നിവേദ്യം നടന്നതോടെ, കിലോമീറ്ററുകളോളം നീണ്ടുകിടന്ന ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ ഒരേസമയം തീർഥം തളിച്ചു. അതോടെ ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് സമാപനമായി.



Be the first to comment