‘ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയായില്ല, ആവശ്യ സമയത്ത് തിരിഞ്ഞുനോക്കിയില്ല’; ബ്രിട്ടനെ വിമർശിച്ച് അമേരിക്ക

ബ്രിട്ടനെ വിമർശിച്ച് അമേരിക്ക. ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയാകാത്തതിന് ബ്രിട്ടന് വിമർശനം. ബ്രിട്ടനുമായുള്ള പ്രത്യേക ബന്ധം ഉലഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്റ ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ സഹായിക്കില്ലന്ന് ചിന്തിച്ചില്ല. ആവശ്യ സമയത്ത് തിരിഞ്ഞു നോക്കിയില്ലന്നും ട്രംപ് വിമർശിച്ചു.

എന്നാൽ ചരിത്ര പാഠങ്ങൾ മറക്കില്ലന്ന് ബ്രിട്ടൺ മറുപടി നൽകി. ചരിത്രം പഠിപ്പിച്ചവ ബ്രിട്ടൺ മറക്കില്ലന്ന് കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇറാഖിലെ അനുഭവം വിസ്മരിക്കാനാവില്ല. ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടൺ പങ്കാളിയാവില്ല. നേതൃമാറ്റം ആകാശത്തു നിന്നല്ല വരേണ്ടതെന്നും കെയർ സ്റ്റാർമർ മറുപടി നൽകി.

സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും വാഷിംഗ്ടൺ നൽകുന്ന മറുപടി എന്താണെന്ന് ഇറാൻ ഉടൻ തന്നെ മനസ്സിലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

എന്നാൽ, ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള കരസേനാ നീക്കം നിലവിൽ ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, “ഇത് യുദ്ധത്തിന്റെ ഭാഗമാണ്, ജനങ്ങൾക്കിത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം ഇങ്ങനെയൊക്കെയാണ്” എന്നായിരുന്നു ട്രംപിന്റെ മറുപടി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*