യുവത്വത്തിന് അവസരങ്ങളുടെ വാതിൽ തുറക്കുന്ന അതിരമ്പുഴ ജോബ് ഫെയർ നാളെ

അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ ജിം അലക്സിൻെറ നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ  നാളെ ശനിയാഴ്ച നടക്കും.യുവത്വത്തിന് അവസരങ്ങളുടെ വാതിൽ തുറക്കുന്ന ജോബ് ഫെയർ മാർച്ച് ഏഴ് ശനിയാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അതിരമ്പുഴ സെൻ്റ് അൽഫോൺസാ ഹാളിലാണ് നടക്കുന്നത്.

കാരിത്താസ് ആശുപത്രി, വിവിധ ഓട്ടോ മൊബൈൽ കമ്പനികൾ, എസ്.ബി.ഐ ലൈഫ് എന്നീ മേഖലകളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും ജോബ് ഫെയറിൽ പങ്കെടുക്കും. ഐടിഐ, ഡിപ്ലോമ, വിവിധ ഡിഗ്രികൾ, ബിടെക് എന്നീ ബിരുദധാരികൾക്ക് ജോബ് ഫെയറിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാം. നഴ്‌സുമാർ, നഴ്‌സിംങ് അസിസ്റ്റന്റുമാർ, ഫുഡ് ആന്റ് ബിവറേജ്, ഹൗസ് കീപ്പിംങ് സ്റ്റാഫ് എന്നീ മേഖലകളിൽ അടക്കം അവസരങ്ങൾ ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*